HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് വിഖായ റസ്‌ക്യൂ ടീം കര്‍മസജ്ജരായി
backup
August 11 2020 | 04:08 AM
കോഴിക്കോട്: ദുരന്ത മേഖലയിലെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് വിഖായ റെസ്‌ക്യൂ ടീം കര്‍മ രംഗത്തിറങ്ങി. ആവശ്യമായ പ്രത്യേക പരിശീലനവും രക്ഷാദൗത്യത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ഇതിന് വേണ്ടി സംവിധാനിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആക്ടീവ് അംഗങ്ങളില്‍ നിന്നാണ് റെസ്‌ക്യു ടീമിനെ തയാറാക്കിയിട്ടുള്ളത്. ടീമിന്റെ സംസ്ഥാനതല ലോഞ്ചിങ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണവും, ജലീല്‍ ഫൈസി അരിമ്പ്ര വിഷയവതരണവും നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട്, സുബൈര്‍ മാസ്റ്റര്‍, ഒ.പി.എം അശ്‌റഫ്, സലാം ഫറോക്ക്, അഹ്മദ് ഷാരിഖ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ റെസ്‌ക്യൂ ടീം ക്യാപ്റ്റനായി അശ്‌റഫ് ടി. ഓമശ്ശേരിയും, വൈസ് ക്യാപ്റ്റന്മാരായി സി.വി അബ്ദുറഹ്മാന്‍, ഇഖ്ബാല്‍ മുക്കം എന്നിവരെയും തിരഞ്ഞെടുത്തു. അലി അക്ബര്‍ മുക്കം സ്വാഗതവും റാഷിദ് വി.എം കാക്കുനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."