മഷികൊണ്ടെഴുതിയ നോട്ടുകള്‍ സ്വീകരിക്കണം: ആര്.ബി.ഐ
മുംബൈ: മഷികൊണ്ടെഴുതിയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. മഷികൊണ്ടെഴുതിയതോ നിറം ഇളകിയതോ ആയ നോട്ടുകള്‍ മുഷിഞ്ഞ നോട്ടുകളായി കണക്കാക്കി തിരിച്ചെടുക്കാനാണ് റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം നോട്ടുകള്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.എഴുതിയ നോട്ടുകള്‍ പല ബാങ്കുകളും സ്വീകരിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. നേരത്തെ നോട്ടുകളില്‍ മഷികൊണ്ട് എഴുതരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായിരുന്നെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്.
റിസര്‍വ് ബാങ്ക് നിര്‍ദേശത്തെത്തുടര്‍ന്ന് നോട്ടുകള്‍ അസാധുവാകുമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ച അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് സ്ഥിരീകരണം നല്‍കിയത്.
പല സ്ഥാപനങ്ങളിലും നിലവില്‍ എഴുതിയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല.
ക്ലീന്‍ നോട്ട് പോളിസി പ്രകാരം എഴുതിയതും മുഷിഞ്ഞതുമായ എല്ലാ നോട്ടുകളും സ്വീകരിക്കണമെന്ന് 2013 ഡിസംബറില്‍ ആര്.ബി.ഐ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."