HOME
DETAILS
MAL
ദാവൂദ് ഇബ്‌റാഹീം രോഗശയ്യയില്‍
backup
April 29 2017 | 23:04 PM
കറാച്ചി: 1993 ലെ മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്‌റാഹീം രോഗശയ്യയിലെന്ന് റിപ്പോര്‍ട്ട്.
കറാച്ചിയിലെ ആശുപത്രിയില്‍ ഈയിടെയായി ദാവൂദ് ചികിത്സയ്ക്ക് എത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ ദാവൂദിന്റെ നില ഗുരുതരമല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
നേരത്തെ ദാവൂദിന് പക്ഷാഘാതമുണ്ടായിരുന്നു. കാലിന് സംഭവിച്ച ഗാന്‍ഗ്രേന്‍ ആണ് അസുഖം.
61 കാരനായ ദാവൂദ് ഇടക്കിടക്ക് ആശുപത്രി സന്ദര്‍ശിക്കുന്ന വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. 1990 ലാണ് ദാവൂദ് ഇന്ത്യ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."