88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഓണക്കിറ്റുകള്‍
തിരുവനന്തപുരം: 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങള്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. 11 ഇനങ്ങള്‍ ഓണക്കിറ്റിലുണ്ടാകും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
500 രൂപ വിലയുള്ള ഉത്പന്നങ്ങളാണ് കിറ്റുകളില്‍ ഉണ്ടാവുക. സേൈപ്ലകാ വഴി തയ്യാറാക്കുന്ന ഇവ റേഷന്‍ കടയില്‍ എത്തിച്ചാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍ പ്പെട്ട 5,95000 കുടുംബങ്ങള്‍ക്കും പിന്നീട് 31 ലക്ഷം മുന്‍ഗണാനാകാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 13, 14, 16 തിയ്യതികളില്‍ അന്ത്യോദയവിഭാഗത്തിനുള്ള മഞ്ഞകാര്‍ഡുകള്‍ക്ക് വിതരണം ചെയ്യം.
തുടര്‍ന്ന് 19, 20,21,22 തിയ്യതികളില്‍ മുന്‍ഗണനാവിഭാഗത്തിനുള്ള പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. ഓണത്തിന് മുന്‍പായി ശേഷിച്ച 51 ലക്ഷം കുടുബങ്ങള്‍ക്കുള്ള നീല, വെളളക്കാര്‍ഡ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."