പരിസ്ഥിതി ആഘാതം: കരടില്‍ മാറ്റം ഇല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ പറയുന്ന പല നിര്‍ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിമാത്രമേ അന്തിമ തീരുമാനത്തിലെത്താവൂവെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.
അഞ്ചുഹെക്ടറിനും നൂറുഹെക്ടറിനും ഇടയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. ഇതില്‍ അഞ്ചുഹെക്ടര്‍ എന്നത് രണ്ടു ഹെക്ടര്‍ എന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് കേരളമുയര്‍ത്തുന്ന ആവശ്യം.
'സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി.വണ്ണില്‍ അഞ്ചുഹെക്ടറില്‍ കൂടുതല്‍ നൂറുഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."