ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തെ ബാധിക്കില്ലെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഒഡിഷയിലെ ബലാഷോറിനു സമീപത്തായിരിക്കും ന്യൂനമര്‍ദം രൂപപ്പെടുന്നത്. എന്നാല്‍ ഇതു കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ച് ശനിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമേയുള്ളൂ. ശക്തമോ അതിശക്തമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയില്ല. ഇതുസംബന്ധിച്ച മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല.
മഴയ്ക്കു പകരം വെയിലുള്ള ദിനങ്ങളാകുമെന്ന് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.
വെള്ളിയാഴ്ചയോടെ ചാറ്റല്‍മഴ പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകുമന്നും മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ പകല്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."