HOME
DETAILS
MAL
വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമാക്കും: പാറമേക്കാവ്
backup
April 30 2017 | 05:04 AM
തൃശൂര്‍: വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം നാളെയുണ്ടാകുമെന്നാണ് വിവരം.
പൂരം ചടങ്ങ് മാത്രമാക്കുകയാണെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇലഞ്ഞിത്തറമേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് പറയുന്നു. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ച് പൂരം നടത്തേണ്ടിവരും. ഇങ്ങനെ വെടിക്കെട്ട് നടത്താന്‍ പാറമേക്കാവ് ഉണ്ടാകില്ലെന്നും വെടിക്കെട്ട് തടയുന്നതിന് പിന്നില്‍ ശിവകാശി ലോബിയാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആരോപിച്ചു.
ഇന്നലെ നടന്ന പൂരത്തിന്റെ കൊടിയേറ്റം പാറമേക്കാവ് വിഭാഗം ചടങ്ങില്‍ ഒതുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."