ഇന്ന് കോടതി വിധി വന്നാല്‍ അത് നാളെ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
മലപ്പുറം: ഡി.ജി.പി സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രിംകോടതി വിധി അന്തിമമാണ്. വിധി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. നിയമനം നടത്താത്തതിനെ കുറിച്ച് പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കോടതി വിധി വന്നാല്‍ നാളെ നടപ്പിലാക്കാന്‍ കഴിയില്ല. അങ്ങനെ തന്നെ വേണമെന്നുള്ളവര്‍ക്കാണ് പ്രശ്നങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായിട്ടും ഇതുവരെ സെന്‍കുമാറിന് സ്ഥാനം തിരിച്ചു നല്‍കിയിട്ടില്ല. ഇതിനെതിരെ സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിധി നടപ്പാന്‍ സമയമെടുക്കുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തുനിര്‍ത്തിയാണ് സെന്‍കുമാര്‍ ശനിയാഴ്ച ഹര്‍ജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."