പട്ടികജാതി വിഭാഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
സിഡിറ്റ് പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലന പരിപാടിയിലേക്ക് സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.സി.എ), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്‌ക് ടോപ്പ് പബ്ലീഷിംഗ് (സി.ഡി.റ്റി.പി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്റ് കണ്‍സോള്‍ ഓപ്പറേഷന്‍ (സി.ഡി.ഇ.സി.ഒ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
പ്രായപരിധി 1840 വയസ്, എസ്.എസ്.എല്‍.സി മാര്‍ക്ക്/ഗ്രേഡ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതതുജില്ലയില്‍ തന്നെയുള്ള സിഡിറ്റ് അംഗീകൃത കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. പ്രതിമാസം ആയിരം രൂപ നിരക്കില്‍ സ്‌റ്റൈപന്റും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് എട്ടിന് മുമ്പ് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്, സിഡിറ്റ് ടെക്‌നോളജി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, ടി.സി 28/2444, ചിറക്കുളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.cdit.org. ഫോണ്‍ : 04712471360
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."