സ്ത്രീപീഡനത്തിന്റെ ഏറ്റവും വലിയ ആളുകള്‍ കോണ്‍ഗ്രസുകാര്‍: എം.എം മണി
ഇടുക്കി: കോണ്‍ഗ്രസ് നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം.എം മണി. കോണ്‍ഗ്രസുകാരാണ് സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചരിത്രകാരാന്മാര് ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ സ്ത്രീ പീഡനത്തിന് ആക്ഷേപം നേരിട്ടില്ലെന്നും എം.എം മണി പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ അവര്‍ കാട്ടിക്കൂട്ടിയത്. ഈ വിവാദത്തിലുള്പ്പെട്ടവര്ക്കാണ് കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും മണി കുറ്റപ്പെടുത്തി.
ഇപ്പോള്‍ മൂന്നാറില്‍ സമരം നടത്തുന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും നിലമ്പൂര്‍ രാധ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല. സുര്യനെല്ലി കേസിലും നിലമ്പുര്‍ സംഭവത്തിലും പ്രതിഷേധിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. ശശിതരൂരിെന്റ ഭാര്യ സുനന്ദപുഷ്കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്നും മണി പറഞ്ഞു.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരം തുടങ്ങിയത് ബി.ജെ.പി.യും ആംആദ്മിയും കോണ്‍ഗ്രസും മാധ്യമങ്ങളുമാണ്.
കയ്യേറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാനുള്ള മടികൊണ്ടാണ് സര്‍വകക്ഷിയോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറയുന്നത്. എല്ലാവരും പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍ സര്വകക്ഷിയോം വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."