വേണം ഇനിയും പൊലിസ്
തിരുവനന്തപുരം: സംസ്ഥാനത്തെ 3,057 ബൂത്തുകള്‍ പ്രശ്‌നബാധിതമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കി. ഇതില്‍ 1,200 ബൂത്തുകള്‍ തീവ്രപ്രശ്‌ന ബാധിത ബൂത്തുകളാണ്. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂരിലാണ്. 1,857 എണ്ണം. ഇതില്‍ 250 എണ്ണം തീവ്ര പ്രശ്‌നബാധിതമാണ്. 611 ബൂത്തുകളില്‍ അതീവ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയില്‍ 39 ബൂത്തുകളാണുള്ളത്. വയനാട്ടില്‍ 98ഉം കൊല്ലത്ത് 85ഉം തിരുവനന്തപുരത്ത് 54ഉം കാസര്‍കോട്ട് 422ഉം തീവ്ര പ്രശ്‌നബാധിത ബൂത്തുകളുണ്ട്. പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുള്ളത്.
100 കമ്പനി കേന്ദ്രസേനയെ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 57 കമ്പനിയെയാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൂടുതല്‍ സേനയെ അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, 17,000 പൊലിസിനെ കൂടി കൂടുതല്‍ വേണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയെ അറിയിച്ചു.
56,895 പൊലിസുകാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കര്‍ണാടക 400 പൊലിസുകാരെയും 600 ഹോം ഗാര്‍ഡുകളെയും നല്‍കും. 2000 പൊലിസുകാരെ അയക്കണമെന്നാണ് ബെഹ്‌റ കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ രണ്ടാംഘട്ട പോളിങ് 23ന് ആയതിനാല്‍ കൂടുതല്‍ പൊലിസിനെ നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഡി.ജി.പി അറിയിക്കുകയായിരുന്നു. അവസാനം കൂടുതല്‍ പൊലിസിനെ വിട്ടുതരാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."