ലോറിയില്‍ കടിവെള്ളമെത്തിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല
പുതുനഗരം: കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങലില്‍ ലോറിയില്‍ കടിവെള്ളമെത്തിക്കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നതിനാല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കണ്ടെത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപെടുത്തിയിരുന്നെങ്കിലും കുടിവെള്ള ക്ഷാമം ഉള്ളപ്രദേശം കണ്ടെത്തിയിട്ടും പ്രദേശത്ത് ലോറിയില്‍ കുടിവെള്ളവിതരണം നടത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് ദുരിതമായി.
പുതുനഗരം, അടിച്ചിറ, സ്‌കൂള്‍മേട്, തെരുവുകള്‍, പട്ടതലച്ചി, പൊക്കുന്നി, തങ്കയം, വെള്ളാന്തറ, തെലുങ്കുതറ, കിഴക്കുപാവടി, വടക്കുപാവടി, തെക്കുപാവടി, മണലിപാടം, താടനാറ, ആനമാറി, നടുപതിപാറ,കൊട്ടപ്പള്ളം,ചാത്തന്‍പാറ എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം വ്യാപകമായിട്ടുള്ളത്.
കൊല്ലങ്കോട് മേഖലയില്‍ മീങ്കര ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത് നിറം വ്യത്യാസവും ദുര്‍ഗന്ധവും വമിക്കുന്ന മീങ്കര കുടിവെള്ളവിതരണം ദിനം പ്രതി രണ്ടുമണിക്കൂറോളമാക്കി ചുരിക്കിയതും പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം വര്‍ധിപ്പിക്കുവാന്‍ കാരണമായി.
മുതലമട പഞ്ചായത്തില്‍ കുടിവെള്ളത്തിനായി കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ള നിറക്കാന്‍ നടപടിയുണ്ടായിട്ടില്ല.രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും കുടിവെള്ളവിതരണം ചെയ്യുന്നത് വിലക്കിയതിനാല്‍ ജില്ലാ കലക്ടര്‍ അടിയന്തിരമായി ശുദ്ധജലം വിതരണം നടത്തണമെന്നും, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ലോറിയില്‍ ശുദ്ധജലം അടിയന്തിരമായി വിതരണംചെയ്യണമെന്നുമാണ് നാട്ടുകാരുടെയ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."