HOME
DETAILS
MAL
എം.എസ്.എഫ് ഉപഹാരം നല്‍കി
backup
April 30 2017 | 19:04 PM
പരപ്പനങ്ങാടി: സമസ്ത സ്‌കൂള്‍ പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ പത്താം തരത്തില്‍ ഒന്നാം റാങ്ക് നേടിയ വി.എം ഷഹാന മുസ്തരിക്കും (മര്‍ക്കസു സഖാഫത്തില്‍ ഇസ്‌ലാമിയ്യ കുണ്ടൂര്‍) അഞ്ചാം തരത്തില്‍ രണ്ടാം റാങ്ക് നേടിയ പി കെ ഫാത്തിമ റിന്‍ഷക്കും (നാഷണല്‍ ചെമ്മാട് ) തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ഉപഹാര സമര്‍പ്പണം പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. ഫവാസ് പനയത്തില്‍ അധ്യക്ഷനായി. കുഞ്ഞിമരക്കാര്‍ കാവുങ്ങല്‍, ശരീഫ് വടക്കയില്‍, പി.കെ ഹംസ, സാദിഖ് ഒളക്കന്‍, സയ്യിദ് ആസിഫ് ഹുസൈന്‍ തങ്ങള്‍, എം കെ ജൈസല്‍ , ജസീഫ് വലിയാട്ട്, സിദ്ധീഖ് മാട്ടാന്‍, സാദിഖലി ചിറക്കല്‍, അമീനുള്ള വാളക്കുളം, ആസിഫ് പാട്ടശ്ശേരി, വി കെ ഉസിയാറലി , സമാന്‍ മങ്കട, അസ്‌ലം വെള്ളിയാമ്പുറം, അസ്‌ലം മലബാരി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."