HOME
DETAILS

സര്‍ക്കാര്‍ കുപ്പിവെള്ളം 'ഹില്ലി അക്വാ'യ്ക്ക് വീണ്ടും ഐ.എസ്.ഒ അംഗീകാരം

  
backup
April 30 2017 | 19:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d-2



തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയില്‍ ആരംഭിച്ച കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വയ്ക്ക് വീണ്ടും ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം പാലിക്കുന്ന മികച്ച കമ്പനികള്‍ക്കാണ് ഈ മേഖലയില്‍ അംഗീകാരം ലഭിക്കാറുള്ളത്. മൂന്ന് വര്‍ഷത്തേക്കാണ് അംഗീകാരം. വേനല്‍ കടുത്ത പശ്ചാത്തലത്തില്‍ മറ്റു കുപ്പിവെള്ള കമ്പനികളെ പിന്തള്ളി ഹില്ലി അക്വ ഏറെ മുന്നേറിയിട്ടുണ്ട്. മറ്റു കമ്പനികളേക്കാള്‍ വിലകുറച്ചു വിപണിയില്‍ ലഭ്യമാക്കുവാനായതാണ് വിപണത്തിന് ഗുണകരമായത്. ഒരു ലിറ്ററിന് 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയും 300 എം എല്‍ വരുന്ന 24 കുപ്പികള്‍ക്ക് 130 രൂപ നിരക്കിലും ഇവ വിപണിയില്‍ ലഭ്യമാണ്.
  ദിവസേന 45000 മുതല്‍ 65000 വരെ കുപ്പികള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കമ്പനിയില്‍ നിന്നും കയറി പോകുന്നുണ്ട്. 10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. തൊടുപുഴയ്ക്ക് സമീപം  മലങ്കരയിലെ ഫാക്ടറി ഔട്ട്‌ലെറ്റില്‍ മാത്രം ദിവസേന 3500ഓളം കുപ്പികളുടെ വിപണനമാണ് നടക്കുന്നത്. വിപണി  കീഴടക്കുകയെന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാനാണ് കമ്പനിയുടെ തീരുമാനം.
   6.8 കോടി ചെലവി ജലവിഭവ വകുപ്പ് കുപ്പിവെള്ള ഉല്‍പാദന യൂണിറ്റ് സ്ഥാപിച്ചത്. മണിക്കൂറില്‍ 9000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണു മലങ്കരയിലെ പ്ലാന്റിന്റെ പ്രത്യേകത. ഒരു ദിവസം ഒരു ഷിഫ്റ്റിലായി 72000 ലീറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ഉല്‍പാദിപ്പിക്കാന്‍ കഴിയും.  
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണു യൂനിറ്റിന്റെ ചുമതല. പൂര്‍ണമായും പൊതുമേഖലയിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. കുപ്പിവെള്ളത്തിന്റെ പേരില്‍ ചില സ്വകാര്യ കമ്പനികള്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കുകയും വില നിയന്ത്രിക്കുകയും ഗുണനിലവാരമുള്ള വെള്ളം വിതരണം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 ജലവിഭവ മന്ത്രി ചെയര്‍മാനായുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ-ടൂറിസം വകുപ്പു സെക്രട്ടറിമാര്‍, ജലവിഭവ വകുപ്പ് എം.ഡി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.   ശുദ്ധീകരണ പ്ലാന്റിനു മാത്രം 4.99 കോടി ചെലവു വന്നു.  മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിയന്ത്രണത്തിലുള്ള മലങ്കരയിലെ ഒരേക്കര്‍ സ്ഥലത്താണു കുപ്പിവെള്ള ഉല്‍പാദന യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്.  ഗുജറാത്തില്‍ നിന്നുമാണ് ഇതിനാവശ്യമായ യന്ത്രങ്ങള്‍ എത്തിച്ചത്.
കേരളത്തില്‍ ഒരു വര്‍ഷം 100 കോടിയില്‍പ്പരം രൂപയുടെ കുപ്പിവെള്ളക്കച്ചവടം നടക്കുന്നുണ്ടെന്നാണു കണക്ക്. ഒരുമാസം ശരാശരി രണ്ടു ലക്ഷത്തോളം കെയ്‌സ് കുപ്പിവെള്ളം കേരളത്തില്‍ വിറ്റുപോകുന്നുണ്ട്.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തി, ശുദ്ധമായ കുപ്പി വെള്ളം വിപണിയിലെത്തിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. കുപ്പിവെള്ള വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനു കടിഞ്ഞാണിടുകയെന്നതും ഉദ്ദേശ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago