തൊടുപുഴ മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം
തൊടുപുഴ: മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. മണിക്കൂറുകളോളം വൈദ്യുതിബന്ധം തകരാറിലായി.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ കാറ്റും മഴയും ഉണ്ടായത്. കാറ്റില്‍ തൊടുപുഴ ടൗണിലെ നിരവധി കടകളുടെ ബോര്‍ഡുകള്‍ പറന്നുപോയി. ഇടുക്കി റോഡില്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിന് എതിര്‍വശത്ത് വക്കീല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന അന്തീനാട്ട് ബില്ഡിങിസിന്റെ മേച്ചില്‍ ഓടുകള്‍ പറന്നുപോയി.
കരിങ്കുന്നം പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ വൈദ്യുതി ലൈനുകള്‍ തകര്‍ത്ത് റോഡിലേക്ക് മറിഞ്ഞു വീണു.
വെങ്ങല്ലൂര്‍- മങ്ങാട്ടുകവല ബൈപാസില്‍ റാത്തപ്പള്ളി കവലയിലും ഏഴല്ലൂര്‍ കല്ലുമാലിയിലും പെരുമ്പള്ളിച്ചിറ ഭാഗത്തും റോഡുകളിലേക്ക് മരങ്ങള്‍ വീണ് ഗതഗതം തടസപ്പെട്ടു.
തൊടുപുഴ, കല്ലൂര്‍ക്കാട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സംഘവും നാട്ടുകാരും പൊലിസും ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാത്രി വൈകിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."