'ദുരിതാശ്വാസ നിധി എന്തു ചെയ്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം'
കുറ്റ്യാടി: പ്രളയത്തില്‍ മുങ്ങിക്കുളിച്ച ആളുകളുടെ പേരില്‍ പിരിച്ചെടുത്ത തുക എന്തു ചെയ്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യു.ഡി.എഫ് കരണ്ടോട് മേഖലാ കമ്മിറ്റി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിലെ മരണം ചൂണ്ടിക്കാണിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും പിരിച്ചെടുത്ത തുകയുടെ കണക്ക് പ്രസിദ്ധീകരിക്കണമെന്നും പ്രളയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് ഈ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചോ എന്നും സര്‍ക്കാര്‍ രേഖാമൂലം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടകരയുടെ ജനവിധി കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള ശക്തമായ മുന്നറിയിപ്പായിരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടി. സൈനബ അധ്യക്ഷയായി. വി.എം ചന്ദ്രന്, വി.പി കുഞ്ഞബ്ദുല്ല, കോരങ്കോട്ട് മൊയ്തു, ഇ. അസീസ്, പ്രേംരാജ് കായക്കൊടി, ഇ. മുഹമ്മദ് ബഷീര്‍, കെ.പി പത്മനാഭന്, സന്ധ്യ കരണ്ടോട്, ഒ.പി മനോജ്, കെ.പി സൂപ്പി, ഇ.കെ കരണ്ടോട്, റസിയ ഇല്ലത്ത്, പി.പി മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."