ഇത്രയേറെ ജനവിരുദ്ധമായ സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ല: സുധീരന്‍
തിരുവനന്തപുരം: ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇതിനു മുന്‍പ് കേരളത്തിലുണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. അഴിമതിക്കാര്‍ക്കും സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കും സര്‍ക്കാരിന്റെ തണലില്‍ പരിരക്ഷ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായി നിയമിതനായ അഡ്വ. എം.കെ. ദാമോദരന്‍ നിയമലംഘകര്‍ക്കും അഴിമതിക്കാര്‍ക്കുംവേണ്ടി കോടതിയില്‍ ഹാജരായത് ന്യായീകരിച്ച സര്‍ക്കാരിനുതന്നെ ജനകീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു.
ഹാരിസണ്‍, ടാറ്റ എന്നിവര്‍ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്കെതിരേ ഫലപ്രദമായി കേസുകള്‍ നടത്തിയിരുന്ന അഡ്വ. സുശീല ഭട്ടിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയ നടപടി കേസുകള്‍ തോറ്റു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടേ കാണാനാകൂ. എന്തിനാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളോടും മാധ്യമങ്ങളോടും പറയാന്‍ ഭയപ്പെടുന്നതെന്നും സുധീരന്‍ ചോദിച്ചു. തലശേരിയിലെ ദലിത് സഹോദരിമാര്‍ക്കെതിരേയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ജനസദസ് സംഘടിപ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."