HOME
DETAILS

കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഗതാഗതം സ്തംഭിച്ചു

  
backup
April 19 2019 | 04:04 AM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95-3

ഉള്ള്യേരി: കെട്ടിടത്തിനുമുകളില്‍ സ്ഥാപിച്ച അലൂമിനിയം റൂഫിങ് ഷീറ്റ് തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് വീശിയിച്ച കാറ്റിലാണ് അന്‍പതു മീറ്ററോളം നീളത്തിലുള്ള ഷീറ്റ് ഇരുമ്പു പൈപ്പിനോടൊപ്പം റോഡിലേക്ക് വീണത്. ഇതോടെ ബാലുശ്ശേരി റോഡില്‍ മൂന്നുമണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
ഷീറ്റ് തകര്‍ന്ന് റോഡിലേക്ക് വീണതോടെ ബാലുശ്ശേരി റോഡില്‍ മൂന്നുമണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ആര്‍ക്കും പരുക്കില്ല. എന്നാല്‍ കടയ്ക്കു മന്‍പില്‍ നിര്‍ത്തിയ മൂന്ന് കാറുകള്‍ തകര്‍ന്നു. അഞ്ച് വൈദ്യുതി തൂണുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
കോഴിക്കോട് ബീച്ച്, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സും അത്തോളി പൊലിസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ഷീറ്റിട്ട ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നും വിശദീകരണം ആവശ്യപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു. രാത്രി വൈകിയും ഷീറ്റുകള്‍ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ നടന്നു വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  13 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  35 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago