സുപ്രിം കോടതി: 18 മുതല്‍ സാധാരണ സിറ്റിങ് ആരംഭിച്ചേക്കും
ന്യൂഡല്‍ഹി: കൊവിഡ് മൂലം നിര്‍ത്തിവച്ച സുപ്രിംകോടതിയിലെ സാധാരണ കോടതി നടപടികള്‍ 18 മുതല്‍ പുനരാരംഭിച്ചേക്കും.
നിലവിലുള്ള ഓണ്‍ലൈന്‍ കോടതി സംവിധാനം അവസാനിപ്പിച്ച് തുടക്കത്തില്‍ രണ്ടോ മൂന്നോ ബെഞ്ച് മാത്രം ഒരു ദിവസം ഇരിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
ഇക്കാര്യം പരിശോധിക്കാന്‍ നേരത്തെ സുപ്രിംകോടതി ജഡ്ജിമാരുടെ ഏഴംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു.
സമിതി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് സുപ്രിംകോടതി ബാര്‍ അസോസിയേഷന്, സുപ്രിംകോടതി അഡ്വക്കറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ ഭാരവാഹികളുമായി ആശയവിനിമയം നടത്തി.
എത്രയും പെട്ടെന്ന് സാധാരണ കോടതി നടപടികള്‍ ആരംഭിക്കണമെന്ന അഭ്യര്ഥനയാണ് അഭിഭാഷക സംഘടനകള്‍ മുന്നോട്ടുവച്ചത്.ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ഈ മാസം 18 മുതല്‍ കോടതി തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സമിതി അറിയിച്ചു.
രണ്ടാഴ്ചയ്ക്കു ശേഷം സാധാരണ കോടതി തുടങ്ങിയാല്‍ മതിയെന്ന വിദഗ്ധോപദേശമുണ്ടെന്നും സമിതി അഭിഭാഷക സംഘടനകളെ അറിയിച്ചു. ജസ്റ്റിസുമാരായ എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്.എഫ് നരിമാന്, യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്നതാണ് സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."