കല്‍പ്പറ്റ നാരായണനെതിരായ നീക്കത്തില്‍ വ്യാപക പ്രതിഷേധം
കോഴിക്കോട്: പയ്യോളിയില്‍ നടത്താനിരുന്ന പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് എഴുത്തുകാരന് കല്‍പ്പറ്റ നാരായണനെ വിലക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം.
വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ പ്രസംഗിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് കല്‍പ്പറ്റ നാരായണന്റെ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത്. വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ എഴുത്തുകാരന് യു.കെ കുമാരന് പ്രതിഷേധം രേഖപ്പെടുത്തി.
കോഴിക്കോട്: കല്‍പ്പറ്റ നാരായണന്റെ വാക്കുകള്‍ ജനാധിപത്യ നിലപാടായി കാണാതെ അദ്ദേഹം പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളെ ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണെന്ന് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് എഴുത്തുകാരനെ വിലക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്. യോഗത്തില്‍ ഇ.ആര് ഉണ്ണി അധ്യക്ഷനായി. സുനില്‍ മടപ്പള്ളി, ടി.വി മുരളി, പ്രമോദ് കോട്ടപ്പള്ളി, കുമാരന് രാമത്ത്, മുരളി ബേപ്പൂര്‍, ഇ.പി മുഹമ്മദ്, മോഹനന് പുതിയോട്ടില്‍, ശ്രീമാനുണ്ണി, രാമകൃഷ്ണന് മൊടക്കല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."