HOME
DETAILS

കുടിവെള്ളമില്ല; നാട്ടുകാര്‍ നഗരസഭാ കാര്യാലയം ഉപരോധിച്ചു

  
backup
April 19, 2019 | 4:42 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95-2

ഗൂഡല്ലൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ നഗരസഭ കാര്യാലയം ഉപരോധിച്ചു.
നീലഗിരിയില്‍ വരള്‍ച്ച രൂക്ഷമായതോടെ ഗൂഡല്ലൂര്‍,പന്തല്ലൂര്‍ താലൂക്കുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കയാണ്.
ഗൂഡല്ലൂര്‍ നഗരസഭയിലേക്ക് ഹെല്ലന്‍, ബല്‍മാടി, ആത്തൂര്‍, 27 തുടങ്ങിയ പ്രദേശങ്ങളിലെ തടയണകളില്‍ നിന്നാണ് കുടിവെള്ളമെത്തിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ വേനല്‍ ശക്തമായതോടെ തടയണകള്‍ വറ്റിവരണ്ടതിനാല്‍ കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്. ഇതോടെ മേല്‍ ഗൂഡല്ലൂര്‍, കോക്കാല്‍, നടു ഗൂഡല്ലൂര്‍, കോത്തര്‍ വയല്‍ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമാണ് കുടിവെള്ള വിതരണം ചെയ്യുന്നത്. ഗ്രാമങ്ങളിലേക്ക് നഗരസഭ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല.  ഇതില്‍ പ്രതിഷേധിച്ചാണ് നടു ഗൂഡല്ലൂര്‍, ഒന്നര സെന്റ് പ്രദേശത്തുകാര്‍ നഗരസഭ കാര്യാലയം ഉപരോധിച്ചത്. സമരക്കാരുമായി നഗരസഭ അധികൃതര്‍ ചര്‍ച്ച നടത്തിയതില്‍ എല്ലാ പ്രദേശത്തേക്കും കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago