HOME
DETAILS

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

  
July 27, 2026 | 1:54 PM

madhav suresh changes his opinion about cjp protest

തിരുവനന്തപുരം: ഡല്‍ഹിയിലെ സിജെപി സമരത്തില്‍ തന്റെ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് നടന്‍ മാധവ് സുരേഷ്. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ കേരളത്തിലെയും പഞ്ചാബിലെയും പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് മാധവ് പറഞ്ഞു. ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇതെന്നും താരം പറഞ്ഞു. 

നേരത്തെ ഡല്‍ഹി സമരം ശക്തിയാര്‍ജിച്ച സമയത്ത് മാധവ് പ്രതിഷേധങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഭരണകൂടവും, പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടത്തില്‍ ഒടുവില്‍ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നുമായിരുന്നു മാധവ് സുരേഷ് അന്ന് പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അതിക്രമം നടത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മാധവ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടില്‍ നിന്ന് നേര്‍ വിപരീതമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലുള്ളത്. 

ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ ഇരട്ടത്താപ്പ് പുറത്തായെന്നും, പഞ്ചാബില്‍ എഎപി ഭരണത്തിലുള്ളപ്പോള്‍ ഇത്തരം പുരോഗമനവാദികളുടെ നട്ടെല്ല് വാഴപ്പിണ്ടിയാകുകയാണെന്നും മാധവ് പരിഹസിച്ചു. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് വേണ്ടി വാദിച്ചവര്‍ പഞ്ചാബിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയും വാദിക്കണം. അഭിജിത് ദീപ്‌കേ അടക്കമുള്ളവരോട് വിഷയത്തില്‍ മറുപടി പറയാന്‍ മാധവ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. 

' സിജെപി തട്ടിപ്പുകാരുടെ കൂട്ടമാണ്. അവര്‍ ഉടന്‍ തന്നെ തുറന്നുകാട്ടപ്പെടും. അന്ധമായി വിശ്വസിക്കുന്നവരെ നിങ്ങളുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ. അവര്‍ യഥാര്‍ഥത്തില്‍ തുറന്ന് കാട്ടപ്പെടുമ്പോള്‍ നിങ്ങള്‍ അഭിപ്രായം മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്? ബിജെപി സര്‍ക്കാര്‍ ശരിയായ തീരുമാനമാണ് എടുത്തത്. അത് ചിലര്‍ക്ക് ദഹിക്കില്ലെന്ന് ഉറപ്പാണ്. മാധവ് പോസ്റ്റില്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  36 minutes ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  43 minutes ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  an hour ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  an hour ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  an hour ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  an hour ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  2 hours ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  2 hours ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  2 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  2 hours ago