HOME
DETAILS
MAL
കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു
Web Desk
July 27, 2026 | 3:27 PM
കോഴിക്കോട്: കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികയ്ക്ക് സമീപമായിരുന്നു അപകടം. തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങോടൊപ്പം ജബ്ബാർ താഴേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
A worker tragically lost his life in an accident while cutting down a coconut tree at Kuttiyadi. The incident occurred during routine tree-felling work in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."