HOME
DETAILS

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

  
July 27, 2026 | 2:06 PM

dubai police launches home delivery service for lost and found items

ദുബൈ: വഴിയിൽ മറന്നുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന വസ്തുക്കൾ വീണ്ടെടുത്താൽ ഉടമസ്ഥർക്ക് നേരിട്ടെത്തിച്ചു നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്. അധികൃതർ കണ്ടെത്തുന്ന ഇത്തരം സാധനങ്ങൾ അംഗീകൃത കൊറിയർ സർവീസ് വഴി താമസക്കാരുടെ വീട്ടിലോ ജോലിസ്ഥലത്തോ എത്തിച്ചു നൽകും. യുഎഇയിൽ എവിടെയുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ദുബൈ പൊലിസ് ഈ പ്രഖ്യാപനം നടത്തിയത്. മുൻപ് നഷ്ടപ്പെട്ട വസ്തുക്കൾ കൈപ്പറ്റാൻ പൊലിസ് സ്റ്റേഷനുകളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ടെത്തണമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ജനക്ഷേമം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

"നിങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കൾ, നിങ്ങൾ യുഎഇയിൽ എവിടെയാണെങ്കിലും നേരിട്ട് നിങ്ങളിലേക്ക് എത്തിച്ചു തരും" ദുബൈ പൊലിസ് വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് നൽകുന്ന സ്മാർട്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. കണ്ടെത്തിയ വസ്തുക്കൾ വീടുകളിലെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 901 എന്ന നമ്പറിൽ ദുബൈ പൊലിസ് കോൾ സെന്ററുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ പൂർത്തിയാക്കാം.

Dubai Police has introduced a home delivery service for lost and found items, making it easier for residents to recover belongings quickly while enhancing convenience and public service efficiency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  36 minutes ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  43 minutes ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  an hour ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  an hour ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  an hour ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  an hour ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  2 hours ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  2 hours ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  2 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  2 hours ago