HOME
DETAILS

പെസഹാ ദിനത്തിലും വോട്ടുറപ്പിച്ച് ഇന്നസെന്റ്

  
backup
April 19, 2019 | 4:53 AM

%e0%b4%aa%e0%b5%86%e0%b4%b8%e0%b4%b9%e0%b4%be-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b1

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിന്റെ ഭാഗമായ അമ്പലമുകളിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു ഇന്നലെ ഇന്നസെന്റിന്റെ പ്രചാരണത്തിന് തുടക്കമായത്. ഫാക്ട് അമ്പലമേട് ഡിവിഷന്‍ സന്ദര്‍ശിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍പിള്ള, എം. സ്വരാജ് എം.എല്‍.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പിന്നീട് ബ്രഹ്മപുരം മേച്ചറപ്പാട്ട്, ചായിക്കാരമൂല, കുറ്റ (വടവുകോട്), കല്ലുകുടം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളേയും വ്യക്തികളേയും സന്ദര്‍ശിച്ച ശേഷം ഇടത്തരം, ചെറുകിട റബ്ബര്‍ വ്യവസായങ്ങളുടെ കേന്ദ്രമായ ഐരാപുരം റബ്ബര്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.ബി ദേവദര്‍ശനന്‍, കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ വര്‍ഗീസ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എന്‍ മോഹനന്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ഹര്‍ഷന്‍, എന്‍.കെ ജോര്‍ജ് എന്നിവരും സംബന്ധിച്ചു.
ഉച്ചയ്ക്കു ശേഷം അങ്കമാലി മണ്ഡലത്തിലെ വ്യക്തികളേയും സ്ഥാപനങ്ങളുമാണ് ഇന്നസെന്റ് സന്ദര്‍ശിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിലായിരുന്നു തുടക്കം. പിന്നീട് മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രി, ബഹുനില കാര്‍പാര്‍ക്കിംഗ് നിര്‍മാണ കമ്പനിയായ മൂക്കന്നൂരിലെ ഹിമാന്‍ ഓട്ടോ റോബോപാര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിച്ച ശേഷം പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ യാക്കോബായ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ് മാര്‍ അതാനാസിയോസ് നേതൃത്വം നല്‍കിയ കാല്‍കഴുകല്‍ ശുശ്രൂഷയിലും ഇന്നസെന്റ് പങ്കെടുത്തു. തുടര്‍ന്ന്, എടക്കുന്ന് നസ്രേത്ത് മഠം വഴി അങ്കമാലി ഫൊറോന പള്ളിയിലെത്തി പര്യടനം സമാപിച്ചു. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago