HOME
DETAILS
MAL
വന്യജീവികള്‍ക്ക് വനത്തില്‍ തന്നെ ഭക്ഷണ സൗകര്യമൊരുക്കണം: കെ.എസ്.എസ്.പി.യു
backup
July 19 2016 | 18:07 PM
വടക്കാഞ്ചേരി: വന്യജീവികള്‍ക്ക് വനത്തില്‍ തന്നെ ഭക്ഷണവും, വെള്ളവുമൊരുക്കാന് നടപടി വേണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ തെക്കുംകര യൂനിറ്റ് കണ്വന്ഷന് ആവശ്യപ്പെട്ടു.
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിപാടി കേരളം മുഴുവന്‍ വ്യാപിപ്പിക്കണമെന്നും സംഘടന ആവശ്യമുന്നയിച്ചു. പുന്നംപറമ്പ് വനിതാ വ്യവസായ ഹാളില്‍ നടന്ന കണ്വന്ഷന് സംസ്ഥാന കമ്മിറ്റി അംഗം ഇ.വി ദശരഥന് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് സി.ഇ ഷെയ്ക്ക് അബ്ദുള്ള അധ്യക്ഷനായി. ഒ.ആര് സോമശേഖരന്‍, തോമസ്.എം.മാത്യു, കെ.കെ ചന്ദ്രന്, പി.എം ഔസേഫ്, പി.വി വത്സല, കെ.യു അരവിന്ദാക്ഷന്, ജോസ് ആന്റോ, പി.ആര് ധര്മ്മജന്, സി.ഇ തോമസ്, എ.എന്‍ അയ്യപ്പന്, വി.കമലം, കെ.കെ ഭരതന്, എം.എസ് ഏലിയാമ, പ്രസന്നകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."