HOME
DETAILS

പി.എസ്.സി പരീക്ഷ എഴുതാന്‍ പരീക്ഷാഭവന്റെ കനിവ് കാത്ത് ഉദ്യോഗാര്‍ഥികള്‍

  
backup
August 13 2020 | 05:08 AM

psc-issue-latest-news
പെരിന്തല്‍മണ്ണ: പരീക്ഷാഭവന്റെ കനിവ് ഉണ്ടെങ്കിലേ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷ എഴുതാനാകൂ. പരീക്ഷകഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള ഭാഷാധ്യാപക പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഒരാഴ്ചക്കകം ലഭിച്ച് അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ പി.എസ്.സിയുടെ എല്‍.പി, യു.പി അധ്യാപക പരീക്ഷ എഴുതാനാവില്ലെന്ന ദുരവസ്ഥയിലാണിവര്‍. 
 
പരീക്ഷാഭവന്‍ നേരിട്ട് നടത്തുന്ന അറബിക്, ഉറുദു, സംസ്‌കൃതം  ഭാഷാധ്യാപക പരീക്ഷകളും കെ-ടെറ്റും വിജയിച്ച പലരും നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം വന്നെത്തിയ പി.എസ്.സി അധ്യാപക പരീക്ഷയ്ക്കും അപേക്ഷ സമര്‍പ്പിച്ചവരാണ്. എന്നാലിവര്‍ പരീക്ഷയെഴുതാന്‍ അടിസ്ഥാനയോഗ്യതായി കാണിച്ച  സര്‍ട്ടിഫിക്കറ്റുകള്‍ 18നു മുന്‍പായി വെബ്‌സൈറ്റ് വഴി  അപ്‌ലോഡ് ചെയ്യണമെന്നാണ് പി.എസ്.സി നിര്‍ദേശിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് പി.എസ്.സി പ്രൊഫൈലില്‍ സന്ദേശമെത്തിയത്. 
     
കഴിഞ്ഞ മെയ്മാസത്തില്‍ പരീക്ഷ പൂര്‍ത്തീകരിക്കുകയും ഡിസംബറില്‍ ഫലപ്രഖാപനം നടത്തുകയും ചെയ്തിട്ടും അറബിക്, ഉറുദു, സംസ്‌കൃതം ഭാഷകളുടെ അധ്യാപക പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ക്കിനിയും കിട്ടിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിട്ടതോടെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നീണ്ടുപോകുകയായിരുന്നു.  
ഭാഷാധ്യാപക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചശേഷം ഇതുപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് കെ-ടെറ്റ് പരീക്ഷാ വെരിഫിക്കേഷനും സാധ്യമാക്കേണ്ടതുണ്ട്. ഇതുകൂടി പൂര്‍ത്തിയാക്കി 18നുള്ളില്‍ തന്നെ പി.എസ്.സി പരീക്ഷക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തയക്കാന്‍ സാധ്യമാകുമോയെന്ന ആശങ്കയാണ് ഉദ്യോഗാര്‍ഥികള്‍ക്ക്.
 
അതേസമയം മലപ്പുറം, വയനാട്, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ എല്‍.പി, യു.പി അധ്യാപക പരീക്ഷക്ക് അപേക്ഷിച്ചവരില്‍ വയനാട് ജില്ലക്കാര്‍ക്ക് മാത്രമാണിപ്പോള്‍ വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശം പി.എസ്.സിയില്‍ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടുള്ളത്. മറ്റു ജില്ലക്കാര്‍ക്ക് താല്‍ക്കാലികമായി ആശ്വസിക്കാമെങ്കിലും അടുത്ത ദിവസങ്ങളില്‍ത്തന്നെ തങ്ങള്‍ക്കും സന്ദേശമെത്തിയേക്കാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണവരും.
 
നിലവിലെ പ്രതിസന്ധികള്‍ക്കിടയിലും  പി.എസ്.സി പരീക്ഷയെഴുതാനുള്ള തങ്ങളുടെ അവസരം ഇല്ലാതാക്കുന്നതൊഴിവാക്കാന്‍ പരീക്ഷാഭവന്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഇനിയെങ്കിലും വേഗത്തിലാക്കുമെന്ന പ്രതീക്ഷയും കൈവിടാതെ കാത്തിരിക്കുകയാണവര്‍. അറബിക്, ഉറുദു, സംസ്‌കൃതം ഭാഷകളില്‍ അധ്യാപക പരീക്ഷ വിജയിച്ച 400ലേറെപ്പേരാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കാത്തിരിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago