ആന്റണിക്കെതിരായ പരാമര്‍ശം; മാര്‍ഗരറ്റ് ആല്‍വയ്‌ക്കെതിരേ കോണ്‍ഗ്രസ് എം.പിമാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയ്‌ക്കെതിരേ മുതിര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ ആത്മകഥയിലൂടെ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധവുമായി കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍. രാഷ്ട്രീയ ലാഭത്തിനായി ഒരു വ്യക്തി അധഃപതിക്കുന്നതിന്റെ ഉദാഹരണമാണ് പരാമര്‍ശമെന്ന് എം.പിമാര്‍ വിമര്‍ശിച്ചു.
ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റി ഉമ്മന്‍ചാണ്ടിയെ അവരോധിച്ചതിലുള്ള വൈരാഗ്യം ആന്റണി പ്രവര്‍ത്തനകാലത്തുടനീളം പുലര്‍ത്തിയെന്നും തുടര്‍ന്നിങ്ങോട്ടു പകയോടെയാണ് തന്നോടു പെരുമാറിയതെന്നുമായിരുന്നു ആല്‍വയുടെ ആത്മകഥയിലെ വിവാദ പരാമര്‍ശം. പൊതുപ്രവര്‍ത്തനത്തില്‍ ആദര്‍ശമാതൃകയാണ് ആന്റണിയെന്നു വിശേഷിപ്പിച്ച എം.പിമാര്‍, അദ്ദേഹത്തെ പകപോക്കല്‍ മനോഭാവമുള്ള വ്യക്തിയായി ചിത്രീകരിക്കുകവഴി ആല്‍വയും പച്ചപ്പുകള്‍തേടി പോകുന്ന മുന്‍ നേതാക്കളുടെ ഗണത്തില്‍പ്പെട്ടിരിക്കുകയാണെന്നും ആരോപിച്ചു.
എം.പിമാരായ കെ.സി വേണുഗോപാല്‍, എം.ഐ ഷാനവാസ്, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."