ഫിഫ അണ്ടര്‍ 19 വേള്‍ഡ്കപ്പ്; കേരളത്തിലെ കായിക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരങ്ങള്‍ക്ക് നാളെ തുടക്കം
ഫിഫ അണ്ടര്‍ 19 വേള്‍ഡ്കപ്പ്
കഠിനംകുളം: ഫിഫ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായി കായിക പ്രതിഭകളെ കണ്ടെത്താനുള്ള ഊര്‍ജ ഫുട്ബോള്‍ ടൂര്‍ണമെന്റിന് പള്ളിപ്പുറം സി.ആര്.പി.എഫില്‍ തുടക്കമായി.
കേരളത്തിലെ ചെറുപ്പക്കാരുടെയും കായിക പ്രതിഭകളുടെയും ഇടയില്‍ മത്സര വികാരം ഉണര്‍ത്തുവാനും പുതിയ പ്രതിഭകളെ കണ്ടെത്തുവാനുമുള്ള മത്സരങ്ങള്‍ നാളെ വൈകിട്ട് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഗ്രഹ പ്രകാരം സി.ആര്.പി എഫിനാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.
കേരളത്തെ കൂടാതെ ജമ്മു കാശ്മീര്‍, മധ്യപ്രദേശ്, ഒഡിഷ, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, തമിഴ്നാട് എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.
ഊര്‍ജ ഫുട്ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഹൃസ്വ രംഗാവിഷ്ക്കരണം പള്ളിപ്പുറം സി.ആര്.പി.എഫില്‍ ഡോ. എ സംബത്ത് എം.പി ഉദ്ഘാടനം ചെയ്തു.സി.ആര്.പി.എഫ് ഐ.ജി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ആര്.പി.എഫ് പള്ളിപ്പുറം ഡി.ഐ.ജി എ. ശ്രീനിവാസന് പങ്കെടുത്തു.
കേരളത്തില്‍ നിന്ന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 16 ടീമുകളാണ് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലും കാര്യവട്ടം എല്‍.എന്‍.സി.പിയിലും മത്സരിക്കുന്നത്. ടൂര്‍ണമെന്റ് രക്ഷാധികാരിയായി മന്ത്രി എ.സി മൊയ്തീനേയും ബ്രാന്‍ഡ് അംബാസഡറായി ഐ.എം വിജയനേയും ഇതിനകം തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് പി സത്യന് ട്രോഫിയും 50,000 രൂപാ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്ക് തോമസ് സെബാസ്റ്റ്യന്‍ ട്രോഫിയും 30,000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് അബ്ദുല്‍ റഹ്മാന് ട്രോഫിയും 20 രൂപാ ക്യാഷ് അവാര്‍ഡും നല്‍കും. മെയ് 8ന് നടക്കുന്ന സമാപന ചടങ്ങ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."