ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാന്‍: സമദാനി
ചാലക്കുടി: ആകെ തകര്‍ന്നു കിടക്കുന്ന ഇന്ത്യയുടെ സമ്പദ്ഘടനയും സാമൂഹിക സുസ്ഥിതിയും വീണ്ടെടുക്കാനും പുനര്‍നിര്‍മിക്കാനുമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദു സമദ് സമദാനി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ദുര്‍ഭരണത്തിന്റെ കെടുതികളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കണം. ജനാധിപത്യ, മതേതര തത്ത്വങ്ങളുടെയും സാമ്പത്തിക വികാസത്തിന്റെയും സാമൂഹിക നീതിയുടെയും പുതിയൊരു ദിശ ഇന്ത്യന്‍ സമൂഹത്തിന് സമ്മാനിക്കാന്‍ അത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ചാലക്കുടി നിയോജക മണ്ഡലത്തിലെ എസ്.എന്‍ പുരം, തൃശൂര്‍ നിയോജക മണ്ഡലത്തിലെ നാട്ടിക എന്നിവിടങ്ങളില്‍ ബെന്നി ബെഹനാന്, ടി.എന്‍ പ്രതാപന് എന്നി യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്റുവിന്റെയും മൗലാനാ ആസാദിന്റെയും മറ്റു സ്വാതന്ത്ര്യ സമര സേനാനികളുടെയും സങ്കല്‍പ്പത്തില്‍നിന്ന് ഇന്ത്യയെ വേര്‍പ്പെടുത്താനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രപിതാവിന്റെ കോലം ഉണ്ടാക്കി അതിന് നേരെ വെടിയുതിര്‍ത്ത സംഭവം പോലും രാജ്യത്തുണ്ടായി. രാഷ്ട്രീയമായി മാത്രമല്ല സാംസ്കാരികമായും ഇന്ത്യയുടെ ശക്തിയും യശസും തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.എ മുഹമ്മദ് റശീദ്, ചക്രപാണി പുളിക്കല്‍, കെ ഹാറൂണ്‍ റശീദ്, അനില്‍ പുളിക്കല്‍, കെ. ദിലീപ് കുമാര്‍, കെ. ഷൗക്കത്തലി, ആര്.എ അബ്ദുല്‍ മനാഫ്, വി.ആ വിജയന്, കെ.എം ഷാനിര്‍, സൈനുദ്ദീന്‍, ടി.ബി സിറാജ്, എം. പി ജോബി, ടി.ഡി വേലായുധന്, നിതീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."