HOME
DETAILS
MAL
വീടുപണികളും നിലച്ചു
backup
April 30 2017 | 20:04 PM
കുടിക്കാന്‍ വെള്ളമില്ലാത്ത നാട്ടില്‍ വീടുപണിയുടെ കോണ്‍ക്രീറ്റ് പണിക്കും മറ്റും എങ്ങനെ വെള്ളം ലഭിക്കും. മിക്ക വീടുപണികളും നിര്‍മാണ പ്രവൃത്തികളും നിലച്ചതോടെ തൊഴിലാളികള്‍ തൊഴില്‍രഹിതരായി. നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന തദ്ദേശീയ തൊഴിലാളികള്‍ മറ്റു ജോലികള്‍ തേടി. ഇതരസംസ്ഥാന തൊഴിലാളികള്‍ ജില്ല വിട്ടു. അതല്ലെങ്കില്‍ മറ്റു പണികളിലേര്‍പ്പെട്ടു തുടങ്ങി.
നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രിയിലും പകലും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഫാനും എയര്‍കണ്ടിഷനും ക്രമാതീതമായി ഉപയോഗിച്ചു തുടങ്ങിയതോടെ സ്ഥാപനങ്ങളിലും വീടുകളിലും വൈദ്യുതി ബില്ല് കുത്തനെ കൂടി.
റോഡിലെ കൊടും ചൂടുകാരണം പലരും ഇരുചക്രവാഹന യാത്ര ഒഴിവാക്കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."