മലയോര മണ്ണിനെ തൊട്ടറിഞ്ഞ് ടി.എന്‍ പ്രതാപന്റെ പര്യടനം
തൃശൂര്‍: യു.ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ മലയോര യാത്ര മലയോരമേഖലക്ക് പുത്തന്‍ ആവേശമായി. പരാതികളും പരിഭവങ്ങളുമായി മലയോര മണ്ണിന്റെ മനസറിയാനെത്തിയ തീരദേശത്ത് വികസനത്തിന്റെ വിപ്ലവം സൃഷ്ടിച്ച ജനനായകനെ കാണാന്‍ നൂറുക്കണക്കിന് കര്‍ഷകരാണെത്തിയത്. ജനകീയ പ്രശ്‌നങ്ങളുടെ കൂടെ നില്‍ക്കുന്ന ടി.എന്‍ പ്രതാപനെന്ന ജനനായകനില്‍ മലയോര ജനത അത്രക്ക് വിശ്വാസമര്‍പ്പിച്ചു എന്നു തെളിയിക്കുന്നതായിരുന്നു മലയോര യാത്രയിലുടനീളം മുഴങ്ങിക്കേട്ട പരാതിയും പരിഭവങ്ങളും. എല്ലാം കേട്ടുകൊണ്ട് നിങ്ങളില്‍ ഒരുവനായി കൂടെ ഉണ്ടാവുമെന്നും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി എന്നും പിന്തുണയുണ്ടാവുമെന്നുമുള്ള ഉറപ്പ് മലയോര പ്രദേശത്തെ കര്‍ഷകര്‍ക്ക് കിട്ടിയപ്പോള്‍ പ്രതാപനെ മനസുകൊണ്ടേറ്റെടുത്തിരുന്നു മലയോര മേഖല.
രാവിലെ 10ന് പുതുക്കാട് മണ്ഡലത്തിലെ പുലിക്കണ്ണിയില്‍ നിന്നാരംഭിച്ച യാത്രയില്‍ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. പുലിക്കണ്ണിയില്‍ എ.ഐ.സി.സി നിരീക്ഷകനും തെലുങ്കാന പ്രതിപക്ഷ നേതാവുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു ഉദ്ഘാടനം ചെയ്തു. പുലിക്കണ്ണി, മരോട്ടിച്ചാല്‍, വിലങ്ങന്നൂര്‍,മഞ്ഞക്കുന്ന്, പട്ടിക്കാട്,മുടിക്കോട്, കട്ടിലപൂവ്വം മുട്ടിക്കല്‍ വഴി താണിക്കുടത്ത് യാത്ര സമാപിച്ചു.
എംപി വിന്‍സന്റ്, ടിജെ സനീഷ്‌കുമാര്‍, ഷാജി കോടങ്കണ്ടത്ത്. ടി.എം ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."