വറ്റി വരണ്ട് പുഴകള്‍
വരള്‍ച്ചയില്‍ പുഴകളില്ലാതാവുന്ന അപൂര്‍വ കാഴ്ചയ്ക്കു വഴിയൊരുങ്ങുകയാണ് കാസര്‍കോട്. പള്ളത്തടുക്ക, കുടുംപ്പപുഴ, പെരഡാല വരദായിനി, പുത്തിഗൈ, ഏല്‍ക്കാന, പയസ്വിനി, അഡ്ക്കസ്ഥല സീരേ, ഏത്തടുക്ക, ഷേണി, പള്ളത്തൂര്, സുര്ഗണഗിരി, മഞ്ചേശ്വരം തുടങ്ങി പത്തിലേറെ നദികളാണ് ഇപ്രാവശ്യത്തെ കൊടും വരള്‍ച്ചയില്‍ നേരത്തെ വറ്റി വരണ്ടത്. പുഴകളെ തിരിച്ചു പിടിക്കാന്‍ പ്രത്യേക പദ്ധതി ജില്ലാ പഞ്ചായത്ത് തയാറാക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. കടലിനോടു ചേര്‍ന്ന ജില്ലയിലെ ഏറ്റവും വലിയ പുഴകളായ ചന്ദ്രഗിരിയും തേജസ്വിനിയും നീരൊഴുക്ക് കുറഞ്ഞു വരള്‍ച്ചയുടെ ലക്ഷണം കാണിച്ചതോടെ കാസര്‍കോട് നേരിടുന്നത് അപൂര്‍വ പ്രതിഭാസമാണെന്നു വ്യക്തം. കൊടും ചൂടിനു പുറമെ പാലത്തിനു കുറുകെ നടക്കുന്ന നിര്‍മാണ പ്രവൃത്തികളും നിമിത്തം തൃക്കരിപ്പൂരിനടുത്ത കൊവ്വപ്പുഴയും വറ്റിത്തുടങ്ങി.
പുഴകള്‍ വറ്റുന്നത് ജൈവഘടനയെ ബാധിക്കുമെന്ന മുന്നറിയിപ്പു പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കുമ്പോഴും സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഇത്തരം പ്രതിഭാസത്തെ മുഖവിലക്കെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."