ലോക്സഭാ തെരഞ്ഞെടുപ്പ്; നഗരത്തില്‍ എക്സൈസിന്റെ വ്യാപക പരിശോധന
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നഗരത്തില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, പൊലിസ് ഡോഗ് സ്ക്വാഡ്, റെയില്‍വേ സുരക്ഷാ ഫോഴ്സ്, റെയില്‍വേ പൊലിസ് എന്നിവ സംയുക്തമായി പരിശോധന നടത്തി. മയക്കുമരുന്നു കടത്ത് തടയുന്നതിനും കണ്ടെത്തുന്നതിനും വേണ്ടിയാണ് പരിശോധന.
ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍, നാഗര്‍കോവില്‍-മംഗളൂര് ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ പരിശോധിച്ചു. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ക്ലോക്ക് റൂം എന്നിവിടങ്ങളിലും പരിശോധന നടത്തി.
മയക്കുമരുന്ന് കണ്ടുപിടിക്കുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഫ്രിഡയും പൊലിസ് ഡോഗ് പരിശോധനയില്‍ പങ്കെടുത്തു. എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐ എ.പി ദീപക്, സീനിയര്‍ സി.പി.ഒ സാബു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പുരുഷോത്തമന്, ബൈജേഷ്, ലിമേഷ്, ശരത്, രമിത്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ജസ്ന പി. ക്ലമന്റ്, ഇസ്മായില്‍, റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരായ ശ്രീകാന്ത്, വരുണ്‍, വിനോദന്‍, സത്യന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ട്രെയിന്‍ കേന്ദ്രീകരിച്ചു നടക്കുന്ന മദ്യ മയക്കുമരുന്ന് കടത്തു തടയുന്നതിനു ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."