സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ച നടന്‍ ബിജുമേനോനെ തള്ളി ആരാധകര്‍
തൃശൂര്‍: സഹപ്രവര്‍ത്തകനല്ലേ...ഒന്നു സഹായിച്ചേക്കാം എന്നു കരുതിയാകാം സിനിമാ താരം ബിജു മേനോന്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ടര്‍ഭ്യര്‍ഥിച്ചത്. അപ്പോള്‍ നടന്‍ ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല.
ബിജു മേനോന്റെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധവുമായി ആരാധകര്‍ നിറഞ്ഞു കവിയുന്നത്.
ഇപ്പോള്‍ അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ നടനെ വിമര്‍ശിക്കുകയാണ് ആരാധകര്‍.
താര രാജാവ് മോഹന്‍ലാലിന് എം.പി സ്ഥാനം കൈക്കുമെന്നു കരുതിയാണോ അദ്ദേഹം പിന്‍മാറിയത്?
അല്ല, ഇതു കേരളമായതുകൊണ്ടും ഇവിടെ വര്‍ഗീയവാദികള്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടുമാണ്. വര്‍ഗീയവാദികളുടെ കൂട്ടമായ സംഘികള്‍ക്കൊപ്പം ചേര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നുമാണ്. അദ്ദേഹത്തിന്റെ ഫാന്‍സ് തന്നെ ഇതിനെതിരേ രംഗത്ത് വന്നത് നമ്മള്‍ കണ്ടതുമല്ലേ എന്നാണ് ചില ആരാധകര്‍ ബിജു മേനോനോട് ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച വേദിയിലാണ് സുരേഷ് ഗോപിക്ക് വോട്ടുചോദിച്ച് ബിജുമേനോന്‍ എത്തിയത്. നടി പ്രിയാ വാര്യരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
താങ്കള്‍ക്ക് മലയാളികളുടെ മതേതരമനസുകളില്‍ ഒരു സ്ഥാനമുണ്ടായിരുന്നു. ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും ചില ആരാധകര്‍ സ്‌നേഹത്തോടെ ബിജുവിനെ ഉപദേശിക്കുന്നുണ്ട്.
സുരേഷ്‌ഗോപി എന്ന മനുഷ്യനല്ല പ്രശ്‌നം. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രമാണെന്നും ചിലര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
തൃശൂരിന് അത് അംഗീകരിക്കാന്‍ പറ്റില്ല,
ജയിച്ചാലും അദ്ദേഹത്തിന് അമിത് ഷാ പറയുന്നത് വാലും ചുരുട്ടി അനുസരിക്കാനെ കഴിയൂ,' എന്നും ചിലര്‍ പരിഹസിക്കുന്നുമുണ്ട്.
'മിസ്റ്റര്‍ ബിജുമേനോന്‍,
സുരേഷ് ഗോപിയെപ്പോലെ വര്‍ഗീയവാദിയെ മഹത്വവത്കരിക്കുന്ന താങ്കളുടെ മനസ് എത്ര അപകടം പിടിച്ചതാണ്.
താങ്കള്‍ പട്ടില്‍ പൊതിഞ്ഞ പാഷാണമായിരുന്നു ഇല്ലേ..? എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
'സുരേഷ് ഗോപി നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ ആകാം. പക്ഷെ അയാള്‍ ഇന്ന് ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കുകയും കലാപങ്ങള്‍ നടത്തുകയും ചെയ്യുന്ന വര്‍ഗീയ പാര്‍ട്ടിയുടെ പ്രതിനിധി ആയാണ് തൃശൂരില്‍ നിന്ന് മത്സരിക്കുന്നത്. അങ്ങനെ ഉള്ള ഒരാളെ സപ്പോര്‍ട്ട് ചെയ്യണം എങ്കില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ മനസും അത്‌പോലെ വിഷലിപ്തമായിരിക്കണം. ഇത്ര മോശം മനസുമായി നടക്കുന്ന ഒരാളെ കേരളം ഇനി അംഗീകരിക്കാന്‍ പോകുന്നില്ല. ഇത് കേരളം ആണ്. തമിഴ്‌നാടോ ഉത്തരേന്ത്യ പോലെ അല്ല. ജനങ്ങള്‍ ഇതിന് താങ്കളെ കൊണ്ടു മറുപടി പറയിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയുമാണ് ചിലര്‍ പ്രതികരണം അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."