സ്വര്‍ണക്കടത്ത്: അന്വേഷണത്തിന് തടസം നില്‍ക്കില്ലെന്ന് സി.പി.എം
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഏതുകാര്യം വേണമെങ്കിലും എന്‍.ഐ.എ അന്വേഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണത്തിന് തടസംനില്‍ക്കില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് സ്വപ്നയുടെ മൊഴിയെപ്പറ്റി അറിഞ്ഞത്. മൊഴിയുടെ നിജസ്ഥിതി എന്താണെന്ന് സര്‍ക്കാരിനെ അറിയിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.
യഥാര്‍ഥ വസ്തുതകള്‍ എന്‍.ഐ.എ കണ്ടുപിടിക്കുന്നതാണ് ഉചിതം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് റെഡ് ക്രെസന്റാണ്. പദ്ധതിയിലെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് റെഡ് ക്രെസന്റാണ്.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മാത്രമല്ല ആര്‍ക്കെതിരേയും സൈബര്‍ ആക്രമണം പാടില്ല. സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആര്‍ക്കെതിരേയും സമൂഹമാധ്യമങ്ങളില്‍ എന്തും പറയാവുന്ന അവസ്ഥയാണ്. സ്വയം നിയന്ത്രണം വരുത്തുകയാണ് വേണ്ടത്. സഭ്യമായിട്ട് മാത്രമേ ഇടപെടാവൂവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം. ഇതിന് വിരുദ്ധമായ നടപടിയുണ്ടായാല്‍ തടയും. ഇ.ഐ.എ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."