മുഹമ്മദലി ഒടുവില്‍ മരണത്തിന് കീഴടങ്ങി
തൃക്കരിപ്പൂര്‍: സഊദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്ന തെറ്റായ വിവരത്തെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ദുഃഖത്തിലാഴ്ത്തിയ കാസര്‍കോട് വലിയപറമ്പ സ്വദേശിയും കലാ, സാംസ്കാരികരംഗത്തെ നിറസാന്നിധ്യവും പയ്യന്നൂര്‍ റവാബി ട്രാവല്‍സ് മാനേജരുമായിരുന്ന ടി.കെ.പി മുഹമ്മദലി (62) ഒടുവില്‍ മരണത്തിന് കീഴടങ്ങി. അസുഖത്തെ തുടര്‍ന്നാണ് മരണം.
25 വര്‍ഷം മുന്‍പ് ജൂണ്‍ പതിനൊന്നിനാണ് സഊദിയിലുണ്ടായ വാഹനാപകടത്തില്‍ മുഹമ്മദലി മരിച്ചുവെന്ന തെറ്റായ വാര്‍ത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടിയെത്തിയത്. തൊട്ടടുത്ത ദിവസത്തെ ഏതാനും മലയാള പത്രങ്ങളില്‍ ഫോട്ടോ വച്ച് വാര്‍ത്തയും വന്നു. റിയാദിലെ ഒരു കമ്പനിയിലെ മാനേജറായിരുന്ന മുഹമ്മദലി ട്രക്കും ഡീസല്‍ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരിച്ചെന്ന തെറ്റായ വിവരമാണ് അന്ന് നാട്ടിലെത്തിയത്.
തുടര്‍ന്ന് സഊദിയിലുള്ള സാമൂഹ്യപ്രവര്‍ത്തകരും ബന്ധുക്കളും ആശുപത്രിയിലെത്തി അപകടത്തില്‍ മരിച്ച നാലു പേരുടെയും മൃതദേഹം പരിശോധിച്ചപ്പോള്‍ മുഹമ്മദലിയുടേത് കാണാനില്ല. അപകടത്തില്‍ ഒരാഴ്ചയിലധികം അബോധാവസ്ഥയിലായിരുന്ന മുഹമ്മദലിക്ക് ജീവന് തിരിച്ചുകിട്ടിയ ശേഷമാണ് സംഭവത്തിന്റെ പൊരുള്‍ പുറത്തറിഞ്ഞത്.
ഭാര്യമാര്‍: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (കോഴിക്കോട്), ഷക്കീല (തൃക്കരിപ്പൂര്‍ ബീരിച്ചേരി). മക്കള്‍: ഷക്കീറലി, ഷെര്‍ഷാദ്, ഷമീല, ഫയാദലി, ഫാഹിമ. മരുമക്കള്‍: ഫാത്തിമ, നേസി, അന്‍സാര്‍. റമീസ്, സബ്രീന. സഹോദരങ്ങള്‍: പരേതരായ ടി.കെ.പി ഹമീദ് ഹാജി, സുബൈര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."