അബ്ദുല്‍ റഷീദ് ഖലാസിന് കീര്‍ത്തിചക്ര
ന്യൂഡല്‍ഹി: ജമ്മുകശ്മിര്‍ പോലിസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ റഷീദ് ഖലാസിനെ മരണാന്തര ബഹുമതിയായി രാജ്യത്തെ ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്ര നല്‍കി ആദരിക്കും. വ്യോമസേനയിലെ വിങ് കമാന്‍ഡറും മലയാളിയുമായ വിശാഖ് നായരുള്‍പ്പടെ ഒന്‍പത് പേര്‍ക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു.
സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് 84 പേരെയാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.നാവിക സേനാംഗങ്ങള്‍ക്കുള്ള ധീരതയ്ക്കുള്ള മെഡലിന് മലയാളിയായ ധനുഷ് മേനോന്‍ ഉള്‍പ്പടെ നാലു പേരും അര്‍ഹനായി. വ്യോമസേനയലെ സ്‌കാഡ്രന്‍ ലീഡര്‍ അരുണിന് ധീരതയ്ക്കുള്ള വായുസേന മെഡലും നല്‍കും.
പാരാഷൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണല്‍ കൃഷ്ണ സിങ് റാവത്ത്, മറാത്ത ലൈറ്റ് ഇന്‍ഫര്‍ട്രിയിലെ മേജര്‍ അനില്‍, രജപുത്ത് റെജിമെന്റിലെ ഹവില്‍ദാര്‍ അലോക് കുമാര്‍ ദുബൈ, ജമ്മുകശ്മിര്‍ പൊലിസിലെ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അമിത് കുമാര്‍ എന്നിവരാണ് ശൗര്യചക്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറായിരുന്ന മഹാവീര്‍ പ്രസാദ് ഗോദാര, ഹെഡ്‌കോണ്‍സ്റ്റബിള്‍ ഏര്‍ണ നായക, കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രകുമാര്‍ പാസ്വാന്‍,സതിഷ് പ്രസാദ് കുശ്വാഹ എന്നിവര്‍ക്ക് മരണാനന്തരബഹുമതിയായും ശൗര്യചക്ര നല്‍കും. ഓപ്പറേഷന്‍ മേഘ്ധൂത്, ഓപ്പറേഷന്‍ രക്ഷക് എന്നിവയില്‍ പങ്കെടുത്ത 19 പേര്‍ക്ക് മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ചസും ലഭിച്ചു.
ഒരു കീര്‍ത്തിചക്ര, 9 ശൗര്യചക്ര, അഞ്ച് ബാര്‍ ടു സേനാ മെഡല്‍, 60 സേനാ മെഡല്‍, നാല് നാവിക സേന മെഡല്‍, 5 വായുസേന മെഡല്‍ എന്നിവയ്ക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."