HOME
DETAILS

ആരോപണം രാഘവനെതിരായ വിവാദം മറയ്ക്കാന്‍: വൈക്കം വിശ്വന്‍

  
backup
April 19 2019 | 21:04 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6

 

കോട്ടയം: ഇടതുമുന്നണി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഉപയോഗിച്ച് പണം വിതരണം ചെയ്യുന്നുവെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരായ ഒളികാമറാ വിവാദം മറച്ചുവയ്ക്കാനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍.


കെ.എം മാണിക്ക് താല്‍പര്യമില്ലാത്തയാളെ സമ്മര്‍ദതന്ത്രം ഉപയോഗിച്ച് കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയെന്ന ആക്ഷേപം അവര്‍ക്കിടയില്‍ ശക്തമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച 'ബാറ്റില്‍-2019' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.
എല്‍.ഡി.എഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും ആവശ്യം ഞങ്ങള്‍ക്കില്ല. എന്നാല്‍ കോട്ടയത്ത് അടക്കം യു.ഡി.എഫിനുവേണ്ടി പ്രചാരണം നടത്തുന്നത് ആരാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ആരൊക്കെയോ നടത്തുന്ന പ്രവര്‍ത്തനത്തിനു മുന്നില്‍ കയറിനിന്ന് അത് ഞങ്ങളാണെന്ന് പറയുകയാണ് യു.ഡി.എഫ്. ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്‍പേ എന്ന മട്ടില്‍ സ്വന്തം മുന്നണിയില്‍ നടക്കുന്ന കാര്യം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്ന തന്ത്രമാണ് പയറ്റുന്നത്.


മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗവും ഉണ്ടാകില്ല. കാരണം മാണിക്ക് താല്‍പര്യമില്ലാത്തയാളെയാണ് സ്ഥനാര്‍ഥിയാക്കിയതെന്ന് അവര്‍ക്കിടയില്‍ തന്നെ ചര്‍ച്ച സജീവമാണ്. പി.ജെ ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു മാണി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചിലര്‍ അവസാന നിമിഷം നിര്‍ബന്ധിച്ച് തീരുമാനം എടുപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago