HOME
DETAILS

സി.ബി.ഐക്കെതിരേ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

  
backup
July 19 2016 | 19:07 PM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%a8

മൂവാറ്റുപുഴ: എറണാകുളം പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ്ഹൗസില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ എട്ടര വര്‍ഷം പണം അടയ്ക്കാതെ താമസിച്ച സംഭവത്തില്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്‌പെഷല്‍ ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടു.

വിവിധ കേസന്വേഷണത്തിന്റെ പേരില്‍ എറണാകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ 19, 20 എന്നീ മുറികളില്‍ 1999 ഫെബ്രുവരി 16 മുതല്‍ 2007 ഒക്ടോബര്‍ 18 വരെയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചത്. ഇതുസംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ വാടക ഇനത്തില്‍ 9,49,500 രൂപ സി.ബി.ഐ ഉദ്യോഗസ്ഥരില്‍നിന്നും തിരിച്ചുപിടിക്കാന്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇതുവരെ തുക തിരിച്ചുപിടിക്കാത്തതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വിജിലന്‍സ് കോടതിയില്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ എം. പെണ്ണമ്മ, എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ടി ബിന്ദു, എറണാകുളം ജില്ലാ കലക്ടര്‍, സി.ബി.ഐ എസ്.പി എന്നിവരെ പ്രതിയാക്കി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

നേരത്തെ സൗജന്യമായി താമസിക്കാന്‍ പാടില്ലെന്ന പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ് ലംഘിച്ച് കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുകളില്‍ അന്വേഷണ സംഘത്തിനു നിയമവിരുദ്ധമായി സൗജന്യതാമസം ഒരുക്കാന്‍ അന്നത്തെ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ സൂരജ് ഉത്തരവിട്ടിരുന്നു. ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ആരോപണവിധേയനായ ടി.ഒ സൂരജ് കേസില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സി.ബി.ഐക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊടുത്തതെന്ന് പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കുറ്റപ്പെടുത്തി. ഓഗസ്റ്റ് 31നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago