തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ 507 പേര് ക്രിമിനല്‍ കേസ് പ്രതികള്‍
ന്യൂഡല്‍ഹി: ഈ മാസം 23ന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 1,612 സ്ഥാനാര്‍ഥികളില്‍ 570 പേര് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് സ്ഥാനാര്‍ഥികളില്‍ 570ഓളം പേര് ക്രിമിനല്‍ കേസ് പ്രതികളാണെന്ന് വ്യക്തമായത്.
കോണ്‍ഗ്രസിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികളുള്ളത്. 90 സ്ഥാനാര്‍ഥികളില്‍ 40 പേരാണ് ക്രിമിനല്‍ കേസ് നടപടികള്‍ നേരിടുന്നത്. ബി.ജെ.പിയുടെ 97 സ്ഥാനാര്‍ഥികളില്‍ 38 പേര് കേസിലുള്‍പ്പെട്ടവരാണ്. സി.പി.എമ്മിലെ സ്ഥാനാര്‍ഥികളാണ് ഏറ്റവും കുറവ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ഥികളില്‍ 13 പേര് കൊലക്കേസുകളില്‍ പ്രതികളാണ്. 29 പേരാകട്ടെ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരാണ്. 26 സ്ഥാനാര്‍ഥികള്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. 392 സ്ഥാനാര്‍ഥികള്‍ കോടിപതികളാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."