HOME
DETAILS
MAL
അണ്ണാ ഡി.എം.കെ ലയനം അട്ടിമറിക്കുന്നുവെന്ന് പളനിസാമി പക്ഷം
backup
May 01 2017 | 02:05 AM
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങളും തമ്മില്‍ ലയിക്കുന്നതിന് തടസമാകുന്നത് പനീര്‍ശെല്‍വം വിഭാഗത്തിന്റെ പുതിയപുതിയ നിര്‍ദേശങ്ങള്‍ കാരണമെന്ന് പളനി സാമി വിഭാഗം. ഇരുപക്ഷവും തമ്മില്‍ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിനിടയിലാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതാണ് ലയനസാധ്യത അസാധ്യമാക്കുന്നതെന്ന് തമിഴ്നാട് ധനകാര്യ മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.
തങ്ങള്‍ ഉപാധികളൊന്നുമില്ലാതെ ചര്‍ച്ച നടത്താന്‍ എപ്പോഴും തയാറാണ്. ഇക്കാര്യം പനീര്‍ശെല്‍വം വിഭാഗത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പുതിയ ഉപാധികള്‍ മുന്നോട്ടുവച്ച് ചര്‍ച്ചയെ അട്ടിമറിക്കാനാണ് പനീര്‍ശെല്‍വം വിഭാഗം ശ്രമിക്കുന്നതെന്ന് ധനകാര്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."