HOME
DETAILS

മനീഷ് സിസോദിയക്കെതിരായ പരാതി തെര. കമ്മിഷന്‍ തള്ളി

  
backup
May 01 2017 | 02:05 AM

%e0%b4%ae%e0%b4%a8%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af


ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിയമസഭാംഗം എന്ന നിലയില്‍ സാമ്പത്തിക നേട്ടമുള്ള മറ്റൈാരു പദവി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നല്‍കിയ പരാതി തെരഞ്ഞടുപ്പ് കമ്മിഷന്‍ തള്ളി.
സിസോദിയ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നുമായിരുന്നു ബി.ജെ.പി നേതാവ് വിവേക് ഗാര്‍കിന്റെ പരാതി. സിസോദിയയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപമുഖ്യമന്ത്രി പദവിയുണ്ട്. ഇത് സാമ്പത്തിക നേട്ടമുള്ള പദവിയായി കണക്കാക്കാനാവില്ലെന്ന് തെരഞ്ഞടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഇക്കാര്യം കമ്മിഷന്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ 21 എ.എ.പി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് മറികടക്കാന്‍ ആംആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രപതി തള്ളിയിരുന്നു.
ഇതേതുടര്‍ന്ന് എം.എല്‍.എമാര്‍ ഇരട്ടപദവി വഹിച്ചെന്ന് ആരോപിച്ച് ഡല്‍ഹി സ്വദേശിയായ പ്രശാന്ത് പട്ടേല്‍ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കി. രാഷ്ട്രപതി പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുകയും കമ്മിഷന്‍ എം.എല്‍.എമാരോട് വിശദീകരണം ചോദിക്കുകയും ചെയ്തതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago