HOME
DETAILS
MAL
കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയില്ല: മന്ത്രി ഇ ചന്ദ്രശേഖരന്
backup
May 01 2017 | 07:05 AM
കോഴിക്കോട്: മൂന്നാറിലെ ദേവികുളം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റിയതില്‍ ഗൂഢാലോചനയില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്.
ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചാണ് അദ്ദേഹം പിണറായിയുടെ പ്രസ്താവന തള്ളിയത്. കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് തെളിയിക്കട്ടെ. എവിടെയൊക്കെ കുരിശ് ഉണ്ടെന്ന് അന്വേഷിച്ച് നടക്കലല്ല, കൈയേറ്റമൊഴിപ്പിക്കലാണ് സര്‍ക്കാരിന്റെ പണിയെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയതിനെ മുഖ്യമന്ത്രി ശക്തമായി വിമര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."