ഒളികാമറ വിവാദം: എം.കെ രാഘവനെതിരേ കേസെടുക്കും
തിരുവനന്തപുരം: ദേശീയ ചാനലിന്റെ ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ കേസെടുക്കും. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷന് ഡയരക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണിത്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാകൂ എന്നാണ് ലഭിച്ച നിയമോപദേശം.
സംഭവം കൂടുതല്‍ അന്വേഷിക്കണമെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് രാഘവനെതിരേ കേസെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഉത്തരമേഖലാ ഐ.ജി അജിത് കുമാര്‍ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയത്.
വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്് റിയാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും പൊലിസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."