കര്‍ണാടകയിലേക്ക് സ്പെഷല്‍ ബസ് സര്‍വിസ്
തിരുവനന്തപുരം: ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അന്തര്‍സംസ്ഥാന സര്‍വിസുകള്‍ നടത്താന്‍ കേരള, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തീരുമാനിച്ചു. കേരള ആര്.ടി.സി 25 മുതല്‍ സെപ്റ്റംബര്‍ ആറുവരെ കര്‍ണാടകത്തിലേക്കുള്ള സര്‍വിസ് ആരംഭിക്കും. 10 ശതമാനം അധിക നിരക്ക് അടക്കം എന്‍ഡ് ടു എന്‍ഡ് വ്യവസ്ഥയിലാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്.
കെ.എസ്.ആര്.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാകും യാത്ര അനുവദിക്കുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കൂ.ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഏതെങ്കിലും സാഹചര്യത്തില്‍ യാത്രാനുമതി നിഷേധിച്ചാല്‍ മുഴുവന്‍ ടിക്കറ്റ് തുകയും തിരിച്ചു നല്‍കും. കര്‍ണാടക ആര്.ടി.സി ബംഗളുരുവില്‍നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."