ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'തല'പോകുന്നു
ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ കൂള്‍ ഫിനിഷറായിരുന്ന മഹേന്ദ്ര സിങ് ധോണി പതിനഞ്ച് വര്‍ഷക്കാലത്തെ ക്രിക്കറ്റിന് വിരാമമിട്ടിരിക്കുകയാണ്. ര@ണ്ട് ദിവസം മുമ്പാണ് ധോണി എല്ലാവരേയും ഞെട്ടിച്ചുകൊ@ണ്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'തല' എന്ന് വിളിപ്പേരുള്ള ധോണി വിരമിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'തല' പോയി എന്ന് വേണമെങ്കില്‍ പറയാം. ഏറെ കാലം ക്യാപ്റ്റനായിരുന്ന ധോണി കൂള്‍ ഫിനിഷറായും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലെ 'തല'യായും പ്രവര്‍ത്തിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തേയും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നേരിടാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു. ജയിക്കാന്‍ ചെറിയൊരു സാധ്യതയുെണ്ടെങ്കില്‍ അതിന്റെ വഴിയെല്ലാം ധോണി കണ്ടുപിടിച്ച് ടീമിനെ വിജയത്തിലെത്തിക്കുന്നത് നാം പല തവണ കണ്ട@താണ്. പലപ്പോഴും കൂള്‍ ഫിനിഷറുടെ റോള്‍ ധോണി സ്വയം ഏറ്റെടുക്കാറുണ്ട്. 2007 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഉപേക്ഷിച്ചതോടെയാണ് തോല്‍വികളാല്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ടീമിന്റെ കപ്പിത്താനായി ധോണി അവതരിക്കുന്നത്.നായക പദവിയിലെ ആദ്യ ചുവടുവെപ്പായിരുന്ന പ്രഥമ ടി20 ലോകകപ്പ്. പിന്നീടങ്ങോട്ട് ക്യാപ്റ്റന്‍ കൂളിന്റെ ജൈത്ര യാത്രയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് കിട്ടാക്കനിയായതെല്ലാം ഓരോന്നായി നേടിയെടുത്തു. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച് മഹി ചരിത്ര നായകനായി.
2013ലെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടി. ഈ മൂന്ന് പ്രധാന ഫൈനലികളിലെയും ധോണിയുടെ നേതൃ പാഠവത്തെ ക്രിക്കറ്റ് ലോകം ഇന്നും വാഴ്ത്തുന്നു. കൂടാതെ ഐ.സിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യമായി ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാനും ധോണിയിലെ നായകന് സാധിച്ചു. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം നടന്ന കാലയളവില്‍ ടീമിന്റെ സ്ഥിരതയെ ബാധിക്കാത്ത രീതിയില്‍ താരങ്ങളെ കൈകാര്യം ചെയ്യാനും ധോണിക്കായി. ആകെ 60 ടെസ്റ്റുകളിലും 199 ഏകദിനങ്ങളിലും 72 ടി 20 മത്സരങ്ങളിലുമാണ് ധോണി ഇന്ത്യയെ നയിച്ചത്. ഇതില്‍ ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 110ഉം ടി 20യില്‍ 41ഉം മത്സരങ്ങളില്‍ വിജയത്തിലെത്തിക്കാനും ധോണിക്കായി. ഐ.പി.എല്ലില്‍ ഏറെ കാലമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എല്ലാമെല്ലായിരുന്ന ധോണി ഐ.പി.എല്‍ ആരാധകരുടെയും തലയായിരുന്നു. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതോടെ സച്ചിന്‍ ടെണ്ടണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, ഇര്‍ഫാന്‍ പത്താന്‍, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, യുവരാജ് സിങ് എന്നിവരുടെ കാലഘട്ടത്തിലെ അവസാനത്തെ കണ്ണിയാണ് ഇപ്പോള്‍ വിടപറയുന്നത്. ഐ.സി.സി യുടെ എല്ലാ കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനായ ധോണി 2019 ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് കളത്തിലിറങ്ങിയിട്ടില്ലായിരുന്നു. ഇതിന് ശേഷം മാര്‍ച്ചില്‍ ആരംഭിക്കേ@ണ്ടിയിരുന്ന ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനിരിക്കുകയായിരുന്ന ധോണിക്ക് കൊവിഡ് തിരിച്ചടിയാവുകയായിരുന്നു.
ലോക്ഡൗണ്‍ കാരണം ലോകമെമ്പാടും മത്സരങ്ങള്‍ നിലച്ചതോടെ ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ ഇതിനോടൊന്നും ധോണി പ്രതികരിച്ചിരുന്നില്ല.അതിനിടെ ആസ്‌ത്രേലിയയില്‍ നടക്കേ@ണ്ടിയിരുന്ന ടി20 ലോകക്കപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെക്കുകയും ഐ.പി.എല്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനമാവുകയും ചെയ്തതോടെ ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകളും കെട്ടടങ്ങി. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഐ. പി. എല്ലിനായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ അപ്രതീക്ഷിത അവസരത്തിലായിരുന്നു ആര്‍ക്കും പിടി കൊടുക്കാതെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."