മോദിയുടെ ജീവചരിത്ര പരമ്പര വിലക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ ഇന്റര്‍നെറ്റ് പരമ്പരയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ലക്ഷ്യമിടുന്ന 'മോദി: ജേണി ഓഫ് കോമണ്‍മാന്‍' എന്ന പരമ്പരയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിയത്. ഇതിന്റെ ആദ്യഭാഗം ഈ മാസം മൂന്നിന് സംപ്രേഷണം ചെയ്തിരുന്നു.
പരമ്പരയിലെ അഞ്ച് ഭാഗങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇത് നീക്കം ചെയ്യാനും കമ്മിഷന്‍ ഉത്തരവിട്ടു. മോദിയെക്കുറിച്ചുള്ള സിനിമ 'പി.എം നരേന്ദ്രമോദി'യുടെ റിലീസ് കമ്മിഷന്‍ നേരത്തെ വിലക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച 'നമോ ടി.വി'ക്ക് കമ്മിഷന്‍ ഇളവുകള്‍ നല്‍കി.
വോട്ടെടുപ്പിനു മുന്‍പുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നതില്‍ തടസമില്ല. എന്നാല്‍ സ്ഥാനാര്‍ഥികളെയോ മണ്ഡലങ്ങളെയോ പരമര്‍ശിക്കരുത്. നിശബ്ദപ്രചാരണ സമയത്ത് നമോ ടിവിയില്‍ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പാടില്ലെന്ന് കമ്മിഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."