HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക്; സര്‍വീസുകള്‍ മുടങ്ങി
backup
May 02 2017 | 06:05 AM
തിരുവനന്തപുരം: മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മുടങ്ങി. അറ്റകുറ്റപണികള്‍ മുടങ്ങിയതോടെ ചൊവ്വാഴ്ച രാവിലെ ആരംഭിക്കേണ്ട സര്‍വീസുകള്‍ റദ്ദാക്കിയത്.
പ്രശ്നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി.തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.
രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."