HOME
DETAILS
MAL
യുവാവിനെ കൊലപ്പെടുത്തിയ കേസ്: ബി.ജെ.പി എം.എല്‍.എക്ക് ജീവപര്യന്തം തടവ്
backup
April 20 2019 | 23:04 PM
ലഖ്നൗ: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ എട്ടുപേരെ ജീവപര്യന്തം തടവിന് അലഹബാദ് ഹൈക്കോടതി ശിക്ഷിച്ചു.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അശോക് സിങ് ചന്ദേല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. 2002ല്‍ ജില്ലാ കോടതി തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടതായിരുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ബി.എസ്.പിയിലായിരുന്ന അദ്ദേഹം എം.പിയുമായിട്ടുണ്ട്. തുടര്‍ന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഹാമിര്‍പൂര്‍ മണ്ഡലത്തെ നാലാം തവണയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."